Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voting Machine

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഒ​രേ ഹാ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക; പ​രാ​തി​യു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം ര​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഒ​രേ ഹാ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വും പു​തു​പ്പ​ള്ളി എം​എ​ൽ​എ​യു​മാ​യ ചാ​ണ്ടി ഉ​മ്മ​ൻ രം​ഗ​ത്തെ​ത്തി. കോ​ട്ട​യ​ത്തെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പു​തു​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ യ​ന്ത്ര​ങ്ങ​ൾ ഒ​രു​മി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​ലാ​ണ് അ​ദ്ദേ​ഹം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വി​ഷ​യ​ത്തി​ൽ ത​ന്‍റെ ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ലെ​യും ച​ങ്ങ​നാ​ശേ​രി​യി​ലെ​യും ഇ​വി​എ​മ്മു​ക​ൾ ഒ​രേ സ്ഥ​ല​ത്താ​ണ് വെ​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു ഹാ​ൾ ല​ഭ്യ​മാ​യി​ട്ടും ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ യ​ന്ത്ര​ങ്ങ​ൾ ഒ​രു​മി​ച്ച് വെ​ക്കേ​ണ്ട സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണം ശ​നി​യാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ‌‌‌വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണം ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. 1,37,862 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ജി​ല്ല​ക​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റും.

ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ അ​വ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സെ​റ്റിം​ഗ് ന​ട​ത്തും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും സെ​റ്റ് ചെ​യ്ത ശേ​ഷം വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ക്കും. വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​റ്റ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ​ക്കൊ​പ്പം വി​ത​ര​ണം ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ൾ​ട്ടി പോ​സ്റ്റ് ഇ​വി​എ​മ്മാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​വി​എ​മ്മി​ന് ഒ​രു ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും മൂ​ന്നു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​മു​ണ്ടാ​യി​രി​ക്കും. വോ​ട്ടിം​ഗ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചി​ട്ടു​ള്ള മൂ​ന്നു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്- ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്ന ക്ര​മ​ത്തി​ലാ​കും സ​ജ്ജീ​ക​രി​ക്കു​ക. ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​രു ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും ഒ​രു ബാ​ല​റ്റ് യൂ​ണി​റ്റു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഒ​രു ബാ​ല​റ്റ് യൂ​ണി​റ്റി​ൽ 15 വ​രെ സ്ഥാ​നാ​ർ​ഥി​ക​ളെ ക്ര​മീ​ക​രി​ക്കാ​നാ​കും. ഏ​തെ​ങ്കി​ലും ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 15ൽ ​കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ര​ണ്ടാ​മ​തൊ​രു ബാ​ല​റ്റ് യൂ​ണി​റ്റ് കൂ​ടി സ​ജ്ജ​മാ​ക്കും. 16 മു​ത​ലു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​വ​രം ര​ണ്ടാ​മ​ത്തെ ബാ​ല​റ്റ് യൂ​ണി​റ്റി​ലാ​ണ് ക്ര​മീ​ക​രി​ക്കു​ക.

Kerala

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ നീ​ക്കം ട്രാ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഇ​വി​എം ട്രാ​ക്ക് സോ​ഫ്റ്റ്‌​വേ​ർ ഒ​രു​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ (ഇ​​​വി​​​എം) നീ​​​ക്കം ഒ​​​രേ​​​സ​​​മ​​​യം ട്രാ​​​ക്ക് ചെ​​​യ്യാ​​​നാ​​​കു​​​ന്ന ഇ​​​വി​​​എം ട്രാ​​​ക്ക് സോ​​​ഫ്റ്റ്‌വേ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​യി. ഇ​​​വി​​​എ​​​മ്മു​​​ക​​​ളു​​​ടെ നീ​​​ക്കം നി​​​രീ​​​ക്ഷി​​​ക്കാ​​​നും കേ​​​ന്ദ്രീ​​​കൃ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നു​​​മാ​​​കു​​​ന്ന​​​താ​​​ണ് ഇ​​​വി​​​എം ട്രാ​​​ക്ക് സോ​​​ഫ്റ്റ്‌​​​വേ​​​ർ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ ഇ​​​വി​​​എം ട്രാ​​​ക്കി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ക​​​മ്മീ​​​ഷ​​​ന്‍റെ ഇ​​​വി​​​എം ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് എ​​​ൽ. സൂ​​​ര്യ​​​നാ​​​രാ​​​യ​​​ണ​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ആ​​​ഷി​​​ൻ ​​​സി.​​​ അ​​​നി​​​ൽ, ജെ​​​സ്‌വ‌ി‌​​​ൻ സ​​​ണ്‍​സി എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​വി​​​എം ഇ​​​ൻ​​​വെ​​​ന്‍റ​​​റി ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് സോ​​​ഫ്റ്റ്‌​​​വേ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ ആ​​​ദ്യ​​​ഘ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന ക​​​ഴി​​​ഞ്ഞ് വോ​​​ട്ടെ​​​ടു​​​പ്പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ​​ സ​​​ജ്ജ​​​മാ​​​യി. ഫ​​​സ്റ്റ് ലെ​​​വ​​​ൽ ചെ​​​ക്കി​​​ംഗി​​​ന് ഇ​​​വി​​​എം ട്രാ​​​ക്ക് പ​​​രീ​​​ക്ഷ​​​ണ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള 1,37,922 ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ളും 50,693 ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റു​​​ക​​​ളു​​​മാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ലെ സ്ട്രോം​​​ഗ് റൂ​​​മു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​യെ​​​ല്ലാം ക​​​മ്മീ​​​ഷ​​​നിം​​​ഗ് ക​​​ഴി​​​ഞ്ഞ ശേ​​​ഷം, ഇ​​​വി​​​എം ട്രാ​​​ക്ക് സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​വി​​​ധ പോ​​​ളിം​​​ഗ്സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പി​​​നാ​​​യി വി​​​ന്യ​​​സി​​​ക്കും.

Latest News

Corehub Up